ധർമ്മടം: സ്കൂട്ടറിൽ മയക്കുമരുന്ന് കടത്തുന്നതിനിടെ യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി. കണ്ണൂർ തെഴുക്കിൽ പീടിക സ്വദേശിയായ മുഹമ്മദ് ഫർഹാൻ (30) ആണ് പിടിയിലായത്.
പ്രതിയിൽ നിന്ന് 5 ഗ്രാം കഞ്ചാവും 3.2 ഗ്രാം മെത്താംഫിറ്റമിൻ എന്ന മാരക മയക്കുമരുന്നും എക്സൈസ് സംഘം കണ്ടെത്തി. തലശ്ശേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സുബിൻ രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് പുലർച്ചെ 2.30ഓടെ ധർമ്മടം മൊയ്തു പാലത്തിന് സമീപം നടത്തിയ പരിശോധനയിൽ ഇയാളെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ ഫർഹാനെ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് റിമാൻഡ് ചെയ്യപ്പെട്ടു. സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷിബു കെ.സി, വിനോദ് കുമാർ എം.സി, സിവിൽ എക്സൈസ് ഓഫീസർ റോഷി കെ.പി, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ പ്രസന്ന എം.കെ, ശില്പ കെ എന്നിവരും പങ്കെടുത്തു.
