Zygo-Ad

ചാലക്കര പുരുഷുവിനും മണിമേഘല ടീച്ചർക്കും വാഗ്ഭടാനന്ദ പുരസ്ക്കാരം

 


തലശ്ശേരി:കേരള സർക്കാർ സാംസ്കാരിക കാര്യവകുപ്പ്, പെമ്പഴന്തി ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രം,എന്നിവയുടെ ആഭിമുഖ്യത്തിൽ നൽകപ്പെടുന്ന വാഗ് ഭടാനന്ദ ഗുരു ആത്മവിദ്യാ പുരസ്ക്കാരങ്ങൾക്ക് മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷുവും, പ്രശസ്ത മോഹിനിയാട്ട നർത്തകി മണിമേഘല ടീച്ചറും അർഹരായി. ഒക്ടോബർ 29 ന് ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഭാരത് ഭവനിൽ നടക്കുന്ന ചടങ്ങിൽ മുൻ സ്പീക്കർ എം.വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ എം എൽ എ പുരസ്ക്കാരങ്ങൾ സമ്മാനിക്കും.

​അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തൂലികയാൽ ചോദ്യം ചെയ്ത വാഗ്ഭടാനന്ദന്റെ പോരാട്ടവീര്യം ഉൾക്കൊണ്ട്,യുക്തിചിന്തയിലുറച്ച്, പ്രതിബദ്ധതയോടെ പ്രവർത്തിച്ചതിനാണ് ചാലക്കര പുരുഷുവിനെ ആത്മവിദ്യാ പ്രഭ പുരസ്കാരത്തിന് അർഹനാക്കിയത്. 

മോഹിനിയാട്ട രംഗത്ത് വർഷങ്ങളായുള്ള തൻ്റെ കഠിനാധ്വാനത്തിലൂടെയും, അർപ്പണബോധത്തിലൂടെയും, നേടിയെടുത്ത ജ്ഞാനത്തെ പുതുപരീക്ഷണങ്ങൾ നടത്തി , അനേകം ശിഷ്യഗണങ്ങൾക്ക്, ഗുരുസ്ഥാനം അലങ്കരിച്ചുകൊണ്ട് , തലമുറകളിലേക്ക് പകർന്നേകുതിൽ അസാധാരണ സിദ്ധി വൈഭവം പ്രകടിപ്പിച്ചതിനാണ് മണിമേഘല ടീച്ചർക്കുള്ള ആത്മവിദ്യാനൃത്ത പുരസ്ക്കാരം.

വാഗ്ഭടീയം - 2025 ഓർമ്മദിന ചടങ്ങിൽ വാഗ് ഭടാനന്ദന്റെ ചിന്തയും അന്വേഷണവും, ഗുരുവിനോടൊപ്പം വാഗ്ഭടൻ-അനുസ്മരണം, എഴുത്ത്കൂട്ടം,കവിയരങ്ങ്, സാംസ്ക്കാരികക്കൂട്ടം, വിദ്യാർത്ഥി വട്ടം, ആദരായണം എന്നി പരിപാടികൾ നടക്കും.

പന്ന്യൻ രവീന്ദ്രൻ ,സൂര്യ കൃഷ്ണമൂർത്തി,ഡോ: ഷാജി പ്രഭാകരൻ ,ഡോ. കായംകുളം യൂനുസ്, റാണിമോഹൻദാസ്,ഡോ:എസ്.ഡി. അനിൽകുമാർ , ധനുവച്ചപുരം സുകുമാരൻ ഡോ.എൻ കൃഷ്ണകുമാർ, ഡോ.വി രവിരാമൻ, പ്രൊഫ: എസ്. ശിശുപാൽ,ഡോ. പ്രമോദ് പയ്യന്നൂർ സംബന്ധിക്കും.


വളരെ പുതിയ വളരെ പഴയ