തലശ്ശേരി: മഞ്ഞോടി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയുടെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ തുടർ നിർമ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം കഴിഞ്ഞു.
മഞ്ഞോടി ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായി കൊണ്ടിരിക്കുന്ന പ്രദേശമാണ് എന്നതു കൊണ്ട് തന്നെ സൂപ്പർ സ്പെഷ്യാലിറ്റി പ്രവർത്തനക്ഷമമാവുന്നതോടെ ജനത്തിരക്കും വാഹനക്കുരുക്കും വർദ്ധിക്കാൻ കാരണമാവും.
ജനങ്ങളുടെ യാത്രാ സ്വാതന്ത്ര്യത്തിന് തടസ്സം നേരിടാത്ത വിധം ആവശ്യമായ പരിഷ്കരണം നടത്താൻ അധികൃതർ തയ്യാറാവണമെന്നാണ് യാത്രികരുടെ ആവശ്യം.