തലശ്ശേരി സൗത്ത് ഉപജില്ല കേരള സ്കൂൾ കലോത്സവം 24, 25, 27, 28 തീയതികളിലായി സേക്രട്ട് ഹാർട്ട് ഗേൾസ് എച്ച് എസ് എസ് ഉൾപ്പെടെ 4 വിദ്യാലയങ്ങളിലായി 13 വേദികളിൽ നടക്കും. 25 ശനിയാഴ്ച രാവിലെ 10.30 ന് സേക്രട്ട് ഹാർട്ട് സ്കൂളിൽ നടക്കുന്ന കലോത്സവ ഉദ്ഘാടനവും സുവനീർ പ്രകാശനവും നഗരസഭ സഭ അധ്യക്ഷ കെ. എം ജമുന റാണി നിർവഹിക്കും. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷബാന ഷാന വാസ് അധ്യക്ഷത വഹിക്കും.
28 ന് നടക്കുന്ന സമാപന സമ്മേളനം നഗരസഭ വൈസ് ചെയർമാൻ എം. വി ജയരാജൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എൻ രേഷ്മ അധ്യക്ഷത വഹിക്കും.
തലശ്ശേരി സൗത്ത് ഉപജില്ലക്ക് കീഴിലുള്ള ഹയർ സെക്കൻ്ററി, ഹൈസ്കൂൾ, യു പി എൽ പി വിദ്യലയങ്ങളിൽ നിന്നായി ജനറൽ കലോത്സവം, സംസ്കൃതോത്സവം, അറബിക് കലോത്സവം എന്നിങ്ങനെ 294 ഇനങ്ങളിലായി 5495 മത്സരാർത്ഥികൾ മാറ്റുരയ്ക്കും. രജിസ്ട്രേഷൻ 23 വ്യാഴാഴ്ചയും രചനാമത്സരങ്ങൾ 24 നും സേക്രട്ട് ഹാർട്ട് സ്കൂളിൽ നടക്കും.
വാർത്ത സമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ
എം വി ജയരാജൻ,സുജാത, സിസ്റ്റർ വി ജെ ലില്ലി,
സിസ്റ്റർ റോസെറ്റ്, രഹന നാരായണൻ, സിസ്റ്റർപ്രിൻസി ആൻറണി,സഞ്ജയ് എന്നിവർ പങ്കെടുത്തു.
