തലശ്ശേരി : ശാസ്ത്രോത്സവം നടക്കെ നഗരത്തിൽ വൈദ്യുതി ബന്ധം വിഛേദിച്ചത് പ്രദർശനത്തെ ഏറെ ബാധിച്ചു. ഇതോടെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്ത ശാസ്ത്രോത്സവത്തിൻ്റെ പകിട്ടു കുറഞ്ഞു. നഗരത്തിലെ വിവിധ സ്കൂളുകളിലെ ക്ലാസ് റൂമുകളിലാണ് ശാസത്ര മേള സംഘടിപ്പിച്ചത്.
വൈദ്യുതി ഇല്ലാത്തത് മേളയുടെ പ്രവർത്തനത്തെ ഏറെ ബാധിച്ചു.
ഉച്ചക്ക് ശേഷം വരെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായില്ല. വൈദ്യുതി ലൈനിൻ്റെ കണ്ടക്ടർ മാറ്റി സ്ഥാപിക്കുന്നതു കാരണമാണ് വൈദ്യുതി ബന്ധം വിഛേദിച്ചതെന്നാണ് കെ. എസ്. ഇ ബി അധികൃതർ വ്യക്തമാക്കി.
ശാസ്ത്രോത്സവം നടക്കുന്നതിനിടെ അറ്റകുറ്റപ്പണികൾക്കായി വൈദ്യുതി വിഛേദിച്ചത് മേളക്കെത്തിയ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടയും പ്രതിഷേധത്തിനിടയാക്കി.
