തലശ്ശേരി: വടകര പാര്‍ലമെന്റ് മണ്ഡലത്തെ ഭിന്നശേഷി സൗഹൃദ മണ്ഡലമാക്കുന്നതിനുള്ള പദ്ധതിയായ സൗഹൃദ സ്പര്‍ശം പ്രവര്‍ത്തനങ്ങള്‍ക്ക് ഒക്ടോബര്‍ 31 ന് തുടക്കം കുറിക്കും.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 2024-25 വര്‍ഷത്തെ എം.പി ഫണ്ടില്‍ നിന്ന് ഒരു കോടി രൂപയാണ് വിലയിരുത്തിയിട്ടുള്ളത്. ഭിന്നശേഷിക്കാരായ ഗുണഭോക്താക്കള്‍ക്കുള്ള ഗതാഗത സൗകര്യത്തിന് 30 ലക്ഷം രൂപയും ബഡ്‌സ് സ്‌കൂളുകള്‍ക്ക് വാഹനങ്ങള്‍ വാങ്ങുന്നതിന് 50 ലക്ഷം രൂപയും ഭിന്നശേഷിക്കാര്‍ക്കുള്ള വിവിധ സഹായ ഉപകരണങ്ങല്‍ വാങ്ങുന്നതിന് 25 ലക്ഷം രൂപയുമാണ് വിനിയോഗിച്ചിട്ടുള്ളത്.
എം.പി ഫണ്ട് കൊണ്ട് വാങ്ങിയ ഭിന്നശേഷി സഹായ ഉപകരണങ്ങളുടെ വിതരണം ഇന്ന് കാലത്ത് 9.30ന് വടകര കൃഷ്ണകൃപ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കെ.കെ രമ എം.എല്‍.എ നിര്‍വ്വഹിക്കും. പരിപാടിയോടനുബന്ധിച്ച് ഭിന്നശേഷിക്കാര്‍ക്കായ് വിപുലമായ സേവന ക്യാമ്പുകളും ഒരുക്കിയിട്ടുണ്ട്.
മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിച്ചവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് , സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്ക് UDID കാര്‍ഡ് ലഭിക്കുന്നതിനുള്ള പ്രത്യേക ക്യാമ്പ്, വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്ക് എന്നിവയും സജ്ജീകരിച്ചിട്ടുണ്ടെന്ന് ഷാഫി പറമ്പില്‍ എം.പി അറിയിച്ചു.
