വടകര: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ ആംബുലൻസ് ഡ്രൈവറായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് വടകര ചോമ്പാല പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കോറോത്ത് റോഡ് സ്വദേശിയായ മഹമ്മദ് മുത്തലീബ് (40) ആണ് അറസ്റ്റിലായത്.
യുവതി ജോലി ചെയ്യുന്ന കടയില്‍ അതിക്രമിച്ചു കയറി മുത്തലിബ് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. ഈ അതിക്രമത്തിനിടെ യുവതിയുടെ കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടർന്ന് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. പ്രതിയായ മുത്തലീബ് പ്രദേശത്തെ യുവജന സംഘടനയുടെ നിയന്ത്രണത്തിലുള്ള ആംബുലൻസില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഇയാള്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ അഴിയൂർ പാനട വാർഡില്‍ സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുള്ള വ്യക്തി കൂടിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
