തലശ്ശേരി എ പി അഹമ്മദ് സാഹിബ് തലശ്ശേരിയിലെ രാഷ്ടീയ സാമുഹിക വിദ്യ ഭ്യാസ മതരംഗങ്ങളിലും ഏറെ തിളങ്ങി നിന്നതും തലശ്ശേരിയുടെ മുസ്ലിം ചരിത്രകാരനുo ചന്ദ്രികയേയും മുസ്ലിംലീഗിനേയും നെഞ്ചേറ്റിയ ബഹുമുഖ വിക്തിത്വത്തിന്റെ ഉടമയുമാണന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ: കെ എ ലത്തീഫ് പറഞ്ഞു.തലശ്ശേരി മുനിസിപ്പൽ മുസ്ലിം ലീഗ്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന എ പി അഹമ്മദ്, കൊളത്തായി മൂസ്സ, കെ പി അബുബക്കർ ഹാജി അനുസ്മരണവും പ്രാർത്ഥനാ സദസ്സും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. മുസ്ലിം ലീഗ് തലശ്ശേരി മുനിസിപ്പൽ പ്രസിഡന്റ് സി കെ പി മമ്മു അദ്ധ്യക്ഷത വഹിച്ചു, ലുക്ക് മാൻ ഹക്കീം ഫാളിലി പ്രാർത്ഥനക്ക് നേതൃത്തം നൽകി
പ്രവാസി ലീഗ് സംസ്ഥാനവൈസ് പ്രസിഡന്റ് കെ സി അഹമ്മദ്,റഷീദ് കരിയാടൻ, സാഹിർ പാലക്കൽ, എ കെ സക്കരിയ്യ, ടി കെ ജമാൽ, കെ സി ഷബീർ,മഹ്റുഫ് ആലഞ്ചേരി, അബ്ദുൾറഹീം ടി, റഫീഖ് ചീരായി,അഫ്നിദ് യു, തസ്നി കെ സി,റുബ്സീന ടി എം,എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി വി ജലീൽ സ്വാഗതവും ട്രഷറർ മുനവ്വർ അഹമ്മദ് നന്ദിയും പറഞ്ഞു
