തലശ്ശേരി: ശാസ്ത്രമേളയിൽ ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നലെ ആരംഭിക്കാനിരിക്കുന്ന ശാസ്ത്ര നാടകോത്സവം മൂന്നു മണിക്കൂർ വൈകിയാണ് ആരംഭിച്ചത്.
കാലത്ത് 10 മണിയോടെയാണ് തീരുമാനിച്ചത്. വിദ്യാർത്ഥികൾ കൃത്യ സമയത്ത് തന്നെ എത്തിയിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങൾ പറഞ്ഞു നാടകം വൈകുകയായിരുന്നു.
നിരവധി പേർ നാടകം കാണാൻ എത്തിയിരുന്നെങ്കിൽ തുടങ്ങാൻ വൈകിയത് കാരണം തിരിച്ചു പോയി. ഒടുവിൽ സൂക്ഷ്മമായ സദസ്സിൽ നാടകം നടത്തേണ്ട ഗതികേടിലായി സംഘാടകർ.
