Zygo-Ad

വയനാട്ടില്‍ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍


വയനാട്: വയനാട്ടില്‍ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. ബസ് വെയ്റ്റിങ് ഷെഡില്‍ നിന്ന യുവാക്കളെ പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പിടികൂടിയത്.

മസൂദ് (38), ദിപിൻ (25) എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്. ഇരുവരും പെരിക്കല്ലൂരിലെ ബസ് വെയ്റ്റിങ് ഷെഡിന് സമീപം നില്‍ക്കുകയായിരുന്നു. പൊലീസിനെ കണ്ട ഉടൻ തന്നെ ഇരുവരും പരുങ്ങുകയും രക്ഷപ്പെടാനുള്ള ശ്രമത്തിലുമായിരുന്നു.

ഇതോടെ ഉദ്യോഗസ്ഥർ രണ്ട് യുവാക്കളെയും തടഞ്ഞുവെച്ച്‌ പരിശോധിക്കുകയായിരുന്നു. മസൂദില്‍ നിന്ന് 80 ഗ്രാം കഞ്ചാവും ദിപിന്റെ കൈവശത്തില്‍ 85 ഗ്രാം കഞ്ചാവുമാണ് പൊലീസ് കണ്ടെത്തിയത്. പുല്‍പള്ളി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സി രാംകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

വളരെ പുതിയ വളരെ പഴയ