വടകര: വടകരയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍. വടകര റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നാണ് കഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ സ്വദേശി ഹസീബുള്‍ തരക്ടർ (25) പിടിയിലായത്.
എക്സൈസും ആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളില്‍ നിന്ന് 270 ഗ്രാം കഞ്ചാവ് പിടികൂടിയത്. ട്രെയിനില്‍ വടകരയിലിറങ്ങിയ ഇയാളെ സംശയം തോന്നി പരിശോധിച്ചപ്പോള്‍ ബാഗില്‍ നിന്ന് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു
കോഴിക്കോട് നിർമാണ ജോലി ചെയ്യുന്ന ഇയാള്‍ വടകരയിലെ ഒരാള്‍ക്ക് വേണ്ടി നാട്ടില്‍ നിന്ന് കഞ്ചാവുമായി വന്നപ്പോഴാണ് പിടിയിലായത്.
എക്സൈസ് സർക്കിള്‍ ഓഫീസിലെ ഇൻസ്പെക്ടർ എം.അനുശ്രീ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കല്‍, പ്രിവന്റീവ് ഓഫീസർമാരായ സായിദാസ്.കെ.പി, ഷിരാജ്. കെ, സിവില്‍ എക്സൈസ് ഓഫീസർമാരായ മുസ്ബിൻ.ഇ.എം, സന്ദീപ്.സി വി, ഷിജിൻ. എ.പി എന്നിവരും ആർപിഎഫ് സംഘവുമാണ് റെയില്‍ പങ്കെടുത്തത്.