തലശ്ശേരി:സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഒക്ടോബർ 31, നവംബർ 1 തീയതികളിൽ നടക്കുന്ന ദിശ ഉന്നത വിദ്യാഭ്യാസ എക്സ്പോയുടെ സംഘാടക സമിതി രൂപവൽക്കരണം നടന്നു . പൊതു വിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ നേതൃത്വത്തിലാണ് ഉന്നത വിദ്യാഭ്യാസ പ്രദർശനം സംഘടിപ്പിക്കുന്നത് .വിവിധ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ ,വൈജ്ഞാനിക രംഗത്തെ നൂതന ആശയങ്ങളുമായി ബന്ധപ്പെട്ട സെമിനാറുകൾ, അഭിരുചി പരീക്ഷകൾ, വിദ്യാർത്ഥികളുടെ പേപ്പർ പ്രസന്റേഷൻ എന്നീ മേഖലകളിലായി തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ 56ൽ പരം ഹയർ സെക്കൻ്ററി സ്കൂളുകളിൽ നിന്ന് 5000 ത്തിലധികം കുട്ടികളും പൊതുജനങ്ങളും പങ്കെടുക്കും . റീസെന്റ് ട്രെൻഡ്സ് ഇൻ കരിയർ സ്റ്റഡി എബ്രോഡ്, ട്വൻറി ഫസ്റ്റ് സെഞ്ച്വറി സ്കിൽസ്, സംരംഭകത്വം എന്നീ മേഖലകളെ അടിസ്ഥാനമാക്കിയുള്ള സെമിനാറുകൾ ,ചർച്ചകൾ എന്നിവ നടക്കും. ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് & അഡോള സെൻ്റ് കൗൺസിലിംഗ് സെലിന്റെ കീഴിൽ വ്യത്യസ്ത മേഖലകളെ അടിസ്ഥാനമാക്കിയുള്ള 15 സ്റ്റാളുകളും, ഉന്നത വിദ്യാഭ്യാസമേഖലയിലെ നിരവധി പൊതുമേഖലാ സ്ഥാപനങ്ങളും മേളയിൽ പങ്കെടുക്കും. സ്വാഗതസംഘം രൂപീകരണ യോഗം ഹയർ സെക്കൻഡറി വിഭാഗം അസിസ്റ്റൻറ് കോർഡിനേറ്റർ വി.സ്വാതി ഉദ്ഘാടനം ചെയ്തു .പി.ടി.എ പ്രസിഡണ്ട് മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു .തലശ്ശേരി വിദ്യാഭ്യാസ ജില്ല കരിയർ ഗൈഡൻസ് ആൻഡ് അഡോള സെൻ്റ് കൺവീനർ സി. മനീഷ് പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പൽ ഷാജി ഫിലിപ്പ് സ്വാഗതം പറഞ്ഞു. ഗവൺമെൻറ് ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ ആർ. സരസ്വതി, ടി.നിഷീദ് പ്രിൻസിപ്പാൾ ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ കൊടുവള്ളി,സെന്റ് സീന ശ്രീകുമാർ, ജോയ് ജോസ് പോൾ എന്നിവർ സംസാരിച്ചു. കെ.അബ്ദുൽ ഷുക്കൂർ നന്ദി പറഞ്ഞു
ഭാരവാഹികൾ
ചെയർമാൻ: കെ. എം ജുമുന റാണി
(മുനിസിപ്പൽ ചെയർപേഴ്സൺ , തലശ്ശേരി)
ജനറൽ കൺവീനർ:ഷാജി ഫിലിപ്പ് (പ്രിൻസിപ്പാൾ സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ , തലശ്ശേരി),
കോർഡിനേറ്റർ: മനീഷ് .സി
ഗൈഡൻസ് ആൻഡ് അഡോൾസ് ആൻഡ് കൗൺസിലിംഗ് സെൽ. കൺവീനർ).
പടം:ദിശ സംഘാടക സമിതി യോഗം ഹയർ സെക്കൻ ററി വിഭാഗം അസി: കോഡിനേറ്റർ വി.സ്വാതി ഉദ്ഘാടനം ചെയ്യുന്നു