Zygo-Ad

തലശ്ശേരി നഗരസഭയിലെ അഴിമതിക്കെതിരെ ബിജെപി പ്രതിഷേധ മാർച്ച് നടത്തി


തലശ്ശേരി: നഗരസഭയിൽ അഴിമതി ആരോപണം ഉന്നയിച്ച് ബിജെപി തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി നഗരസഭ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. 

ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡണ്ട് ലിജേഷിന്റെ അധ്യക്ഷതയിൽ വാടിക്കൽ രാമകൃഷ്ണ മന്ദിരത്തിൽ നിന്നും ആരംഭിച്ച് തലശ്ശേരി നഗരസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി കണ്ണൂർ സൗത്ത് ജില്ലാ അധ്യക്ഷൻ ശ്രീ ബിജു ഏളക്കുഴി ഉദ്ഘാടനം ചെയ്തു.

 


തലശ്ശേരി നഗരസഭ അഴിമതിയുടെ കൂമ്പാരമായി തലശ്ശേരി നഗരസഭയിലെ 2025 2026 വാർഷിക പദ്ധതിയുടെ ഭാഗമായി 24 ലക്ഷം രൂപയോളം അങ്കണവാടി കുട്ടികൾക്ക് മൈക്ക് സെറ്റും ബോക്സും വിതരണം ചെയ്യുവാൻ വേണ്ടി രൂപീകരിച്ച പദ്ധതിയിൽ നിന്ന് വരെ അഴിമതി നടത്തിയ നഗരസഭ ജീവനക്കാർ മോഷണത്തിൽ വരെ പി എച്ച് ഡി എടുത്തവരാണെന്നും തലശ്ശേരി നഗരസഭയിലെ അവസാനത്തെ റാണിയാണ് ജമുനാ റാണി ടീച്ചർ എന്നും ലിജേഷ് അധ്യക്ഷ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു... 

  


ജമുനാറാണി ടീച്ചറെ തലശ്ശേരി നഗരസഭയിലെ ചെയർപേഴ്സൺ സ്ഥാനത്തുനിന്നും മാറ്റി ആ സ്ഥാനത്ത് വാഴത്തട വെക്കുന്നതാണ് നഗരസഭയ്ക്ക് നല്ലത്, ഇതുപോലെ ഒരു റബ്ബർ സ്റ്റാമ്പ് ആയിട്ടുള്ള നഗരസഭ ചെയർപേഴ്സൺ കേരളത്തിൽ എവിടെയും കാണാൻ സാധിക്കില്ലെന്നും സിപിഎം നേതാക്കന്മാർക്ക് പണം കിട്ടാത്തതിന് തലശ്ശേരിയിൽ തന്നെ ഒരുപാട് കെട്ടിടങ്ങൾ നമ്പർ കിട്ടാതെ കിടപ്പുള്ളത് കാണാമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ബിജെപി കണ്ണൂർ സൗത്ത് ജില്ല അധ്യക്ഷൻ ശ്രീ ബിജു ഏളക്കുഴി ആരാഞ്ഞു..

ജില്ല സൗത്ത് വൈസ് പ്രസിഡണ്ട് സുമേഷ്, ജില്ലാ ട്രഷറർ അനിൽ കുമാർ ജില്ലാ സെക്രട്ടറി പ്രീത പ്രദീപ്, തലശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ: മിലിചന്ദ്ര മണ്ഡലം വൈസ് പ്രസിഡണ്ട് ടി യു ജയപ്രകാശ് മണ്ഡലം ട്രഷറർ അനീഷ് കൊളവട്ടം തുടങ്ങിയവർ നേതൃത്വം നൽകി



വളരെ പുതിയ വളരെ പഴയ