Zygo-Ad

തലശ്ശേരിയിലും പരിസര പ്രദേശത്തുമായി മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്ന് സ്ത്രീകളുടെ സ്വര്‍ണ മാല കവര്‍ന്നു; പ്രതിക്കായി പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി


തലശ്ശേരി: തലശ്ശേരിയിൽ സ്കൂട്ടറില്‍ സഞ്ചരിച്ചു മാല പൊട്ടിക്കല്‍ വ്യാപകം. മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്ന് പേർക്ക് സ്വർണാ ഭരണം നഷ്ടമായി.

 കോടിയേരി ഹെല്‍ത്ത്‌ സെന്ററിന് സമീപം കവിയൂരിൽ ഭാർഗവി എന്ന സ്ത്രീയുടെ മൂന്ന് പവൻ സ്വർണ്ണ മാല പൊട്ടിച്ചു കൊണ്ടായിരുന്നു തുടക്കം. 

പിന്നീട് കതിരൂർ നാലാം മൈല്‍ സ്വദേശിനി ശശി കലയുടെ മാലയും ഗോപാല്‍ പേട്ടയില്‍ വച്ച് ബൈക്കിലെത്തി കവർച്ച ചെയ്തു. 

കൂത്തുപറമ്പിലും സ്ത്രീകളുടെ കഴുത്തില്‍ നിന്ന് സമാനമായ രീതിയിൽ മാല പൊട്ടിച്ചിട്ടുണ്ട്. ഇതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ന്യൂ മാഹി പൊലീസിന് ലഭിച്ചു. യുവാവെന്ന് തോന്നിക്കുന്ന തടിച്ച പ്രകൃതമുള്ളയാള്‍

ഫാസിനോ സ്കൂട്ടറില്‍ സഞ്ചാരിച്ചാണ് വ്യാപകമായി മാല പൊട്ടിക്കല്‍ നടത്തിയത്. വാഹനത്തിന് മുൻവശത്ത് നമ്പറില്ല. ഇയാളെ കുറിച്ച്‌ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ