Zygo-Ad

റോഡിലേക്ക് തെറിച്ചു വീണ മൊബൈൽ എടുക്കുന്നതിനിടെ വാഹനം കയറിയിറങ്ങി ; വടകരയില്‍ യുവാവിന്റെ കൈപ്പത്തിക്ക് ഗുരുതര പരിക്ക്

 


വടകര: റോഡില്‍ വീണ മൊബൈല്‍ ഫോണ്‍ എടുക്കുന്നതിനിടെ വാഹനം കയറിയിറങ്ങി നേപ്പാള്‍ സ്വദേശിയുടെ കൈപ്പത്തിക്ക് ഗുരുതര പരിക്ക്. വടകര പുതിയ ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറിയിലെ ജീവനക്കാരന്‍ ജയ് ബഹദൂർ റായ്ക്കാണ് (28) ആണ് പരിക്കേറ്റത്‌. ബുധനാഴ്ച രാത്രി 8.30ഓടെയാണ് സംഭവം.

ബേക്കറിയിൽ നിന്ന് താമസസ്ഥലത്തേക്ക് പോകുന്നതിനിടെ ഇയാളുടെ ഫോണ്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഇടത് കൈ കുത്തിപ്പിടിച്ച് വലത് കൈകൊണ്ട് ഫോണെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാഹനം കയറിയിറങ്ങിയത്. വലത് കൈപ്പത്തി പൂർണമായും ചിതറിയ നിലയിലാണ്.

ഇയാളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ ആളുകൾ ഉടൻ തന്നെ വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. അപകടമുണ്ടാക്കി നിര്‍ത്താതെ പോയ വാഹനം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌

വളരെ പുതിയ വളരെ പഴയ