തലശ്ശേരി നോർത്ത് ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനോദ്ഘാടനം ഗവ.എൽ.പി സ്കൂൾ പുല്യോട് വെച്ച് പ്രശസ്ത കവി മാധവൻ പുറച്ചേരി നിർവ്വഹിച്ചു. സർഗ സംവാദം എന്ന പരിപാടിയിൽ കുട്ടികൾ കവിയുമായി അഭിമുഖ സംഭാഷണം നടത്തി.
തുടർന്ന് കാവ്യ സംഗീത സല്ലാപം പരിപാടി പ്രശസ്ത ഗായകനും സംവിധായകനുമായ ശ്രീ. ഏ.എം ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ നടന്നു.
തലശ്ശേരി നോർത്ത് എ ഇ ഒ പ്രശാന്ത്.എ അധ്യക്ഷത വഹിച്ച ശില്പശാലയിൽ കാരായി രാജൻ വിശിഷ്ട അതിഥിയായി. വിദ്യാരംഗം പരിപാടി വിശകലനം ചെയ്തു കൊണ്ട് ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.പി.രാമചന്ദ്രൻ സംസാരിച്ചു.
വാർഡ് മെമ്പർ എ. വേണുഗോപാലൻ, ചന്ദ്രമോഹൻ (ബി.പി സി തലശ്ശേരി നോർത്ത്) ഷീജിത്ത്.കെ.(HM ഫോറം സിക്രട്ടറി, ദിവാകരൻ (ക്ലബ്ബ് കോ - ഓർഡിനേറ്റർ) അതുല്യ (പി.ടി.എ പ്രസിഡണ്ട് ), മിഥുൻ മുകുന്ദൻ ,കെ ധനരാജ് , ശ്രീകുമാർ, അബ്ദുൾ ഹമീദ്, വത്സല കാരായി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഹെഡ്മിസ്ട്രസ് .കെ.ശ്രീജ സ്വാഗതവും ഉപജില്ല കോ-ഓഡിനേറ്റർ ദിവ്യ നന്ദിയും പറഞ്ഞു.
ഉപജില്ലയിലെ അധ്യാപികമാരുടെ നേതൃത്വത്തിൽ തിരുവാതിരക്കളിയും അരങ്ങേറി.