തലശ്ശേരി: ജൂൺ 14 ലോക രക്തദാത ദിനത്തോടനുബന്ധിച്ച് തലശ്ശേരി ഗവ: ജനറൽ ആശുപത്രി ബ്ലഡ് സെന്ററിൽ സന്നദ്ധ രക്തദാന ക്യാമ്പും ആദരവ് സമർപ്പണവും നടന്നു.
ഗവ: ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ: വി കെ രാജീവൻ പരിപാടി ഉദ്ഘാടനം ചെയ്തു. പഴയകാല രക്തദാനം മുതൽ രക്തദാനതിന്റെ മഹത്വത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ഇൻ ഹൗസ് ക്യാമ്പിൽ 42 പേർ രക്തദാനം ചെയ്തു. ബ്ലഡ് സെന്റർ ജീവനക്കാരായ ഷാജി, ശിഖ, ശ്വേത, ശില്പ ശശി, ആശുപത്രി നഴ്സിങ് സുപ്രണ്ട് മിനി, സ്റ്റാഫ് നഴ്സുമാരായ ദീപ,സിന്ധു ബ്ലഡ് ബാങ്ക് ടെക്നീഷ്യൻമാർ എന്നിവർ കേമ്പിന് നേതൃത്വം നൽകി. ഡി വൈ എഫ് ഐ, സേവാഭാരതി, ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരിയടക്കമുള്ള സംഘടനകൾ പരിപാടിയിൽ പങ്കെടുത്തു.
2024 ഏറ്റവും കൂടുതൽ രക്തദാനം ചെയ്ത ജിതിനെ ചടങ്ങിൽ ആദരിച്ചു. സീനിയർ ടെക്നീഷ്യൻ ഷീന ടി കെ നന്ദി പറഞ്ഞു. ചടങ്ങിൽ പങ്കെടുത്തവർക്ക് മധുരപലഹാരങ്ങൾ നൽകി.*