വടകര: സ്വകാര്യ ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് പരിക്ക്. മണിയൂർ
സ്വദേശി വിലങ്ങിൽ സുബാഷിനാണ് പരിക്കേറ്റത്. വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപം ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് അപകടം.
പുതിയ സ്റ്റാൻഡിൽ നിന്നും ബസ് ദേശീയ പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് അപകടം. ബസ് ഇടിച്ചതിനെ തുടർന്ന് റോഡിലേക്ക് വീണ ബൈക്കിന് മുകളിലേക്ക് ബസ് കയറിയിറങ്ങി.വടകര തൊട്ടിൽപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് ബൈക്കിൽ ഇടിച്ചത്. കാലിന് പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിൽ കോളേജിൽ പ്രവേശിപ്പിച്ചു.