കോഴിക്കോട്: വിദ്യാർത്ഥിനിയെ ബസ്റ്റോപ്പില്‍ ഇറക്കിയില്ല, സ്വകാര്യ ബസിന് പിഴ ചുമത്തി ട്രാഫിക് പൊലീസ്. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം നടന്നത്.
ചുങ്കം പഴശ്ശിരാജ സ്കൂള്‍ സ്റ്റോപ്പില്‍ ഇറങ്ങേണ്ട വിദ്യാർത്ഥിനിയെ രണ്ട് കിലോ മീറ്റർ കഴിഞ്ഞുള്ള കുടുക്കില്‍ ഉമ്മരം സ്റ്റോപ്പില്‍ വിദ്യാർത്ഥിയെ ഇറക്കി വിടുകയായിരുന്നു.
താമരശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിക്കാണ് ബുദ്ധിമുട്ട് നേരിട്ടത്. കുടുംബം പൊലീസില്‍ പരാതി നല്‍കിയതോടെയാണ് നടപടി. രണ്ടു കിലോ മീറ്റർ നടന്നാണ് വീട്ടില്‍ എത്തിയത് എന്ന് വിദ്യാർത്ഥിനി പറഞ്ഞു.
വിജനമായ സ്ഥലത്താണ് വിദ്യാർത്ഥിനിയെ ഇറക്കിവിട്ടത്. നിലമ്ബൂർ താമരശേരി റൂട്ടില്‍ ഓടുന്ന എ വണ്‍ എന്ന ബസിനെതിരെയാണ് നടപടി. ഡ്രൈവർക്കും കണ്ടക്ടർക്കും താകീത് നല്കി പിഴ ചുമത്തി.