Zygo-Ad

സംസ്ഥാനത്തെ കോടതി ജീവനക്കാർ പ്രതിഷേധ സമരത്തിലേക്ക്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ പ്രതിഷേധ വാരം സംഘടിപ്പിക്കുന്നു.


തലശ്ശേരി: സംസ്ഥാനത്തെ കോടതി ജീവനക്കാർ പ്രതിഷേധ സമരത്തിലേക്ക്. 

ഒഴിഞ്ഞു കിടക്കുന്ന ബെഞ്ച് ക്ലർക്ക്, സെൻട്രൽ നാജർ, ആമീൻ ഒഴുവുകൾ നികത്തുക, നിർത്തി വെച്ച പ്രോസസ് സർവർ തസ്തികയിലെ പ്രൊമോഷൻ അനുവദിക്കുക, ഷെട്ടി കമീഷൻ പ്രകാരമുള്ള അർഹതപ്പെട്ട ഇൻക്രിമെൻ്റ് തടഞ്ഞു വെക്കൽ, പുതിയ കോടതികളിലെ താൽകാലിക നിയമനങ്ങൾ എന്നിവയടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന വ്യാപകമായി പ്രതിഷേധ വാരം സംഘടിപ്പിക്കുന്നു.

പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന പലതവണ ഹൈകോടതിക്കും സർക്കാരിനും നിവേദനം നൽകിയിരുന്നു അനുകൂലമായ ഒരു നടപടിയും ഉണ്ടാവാത്തതിനാലാണ് ജൂൺ രണ്ട് മുതൽ ഏഴുവരെ കറുത്ത ബാഡ്‌ജ് അണിഞ്ഞ് ജോലി ചെയ്ത് പ്രതിഷേധവാരം ആചരിക്കുന്നത്. 

സിവിൽ കോടതികളിൽ ജോലി ചെയ്യുന്ന ജീവനക്കാർ അണി ചേരുന്ന ഈ പ്രതിഷേധ സമരത്തിന്റെ കണ്ണൂർ ജില്ലയിലെ ഒരുക്കങ്ങൾ പൂർത്തിയായതായും സമരം വൻ വിജയമാക്കണമെന്നും

കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ ജില്ല പ്രസിഡന്റ് പി.പി. മനോഹരൻ, ജില്ല സെക്രട്ടറി കെ.വി. കമറുദ്ദീൻ എന്നിവർ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

വളരെ പുതിയ വളരെ പഴയ