Zygo-Ad

തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്യുന്നവർ ശ്രദ്ധിക്കുക

 


തലശ്ശേരി : തലശ്ശേരി റെയിൽവേ സ്റ്റേഷൻ പാർക്കിങ് കേന്ദ്രത്തിൽ നിർത്തിയിട്ട ബൈക്ക് മോഷണം പോയി. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിന് സമീപത്തെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട എരഞ്ഞോളി പെരുന്താറ്റിൽ ശ്രീവത്സത്തിൽ വിഷ്ണുപ്രസാദിന്റെ ബൈക്കാണ് മോഷണം പോയത്.ശനിയാഴ്ച രാവിലെ ബൈക്ക് പാർക്കിങ് കേന്ദ്രത്തിൽ നിർത്തിയിട്ട് കോഴിക്കേട്ടേക്ക് യാത്രപോയ വിഷ്ണു വൈകീട്ട് തിരിച്ചെത്തിയപ്പോൾ പാർക്ക് ചെയ്ത സ്ഥലത്ത് ബൈക്കുണ്ടായിരുന്നില്ല. തുടർന്ന് പാർക്കിങ് മേഖലയുടെ മറ്റു ഭാഗങ്ങളിലും പരിശോധന നടത്തിയെങ്കിലും വാഹനം കണ്ടെത്താൻ കഴിഞ്ഞില്ല. വിഷ്ണുപ്രസാദിന്റെ പരാതിയിൽ തലശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

വളരെ പുതിയ വളരെ പഴയ