തലശ്ശേരി :യാത്രാക്ലേശം ഒഴിവാക്കാൻ ദേശീയപാതാ അതോറിറ്റിയുടെ ഭാഗത്തുനിന്ന് നടപടിയില്ലാത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ-തോട്ടട- തലശേരി റൂട്ടിൽ ജൂലൈ ഒന്നുമുതൽ ബസ്സുകൾ ഓടില്ല. ജില്ലാ ബസ് സംഘം സംയുക്ത സമരസമി തിയുടെ നേതൃത്വത്തിലാണ് പണിമുടക്ക്. ജില്ലാ ബസ് ഓപറേറ്റേഴ്സ‌് കോ ഓഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ കണ്ണൂർ- തോട്ടട- തലശേരി റൂ ട്ടിൽ ഓടുന്ന ബസ്സുടമകളുടെ യോഗം 28ന് ജില്ലാഓഫീസിൽ ചേരും. ദേശീയപാത നിർമാണം പൂർത്തിയായാൽ കണ്ണൂരിൽ നിന്ന് തോട്ടട- നടാൽ വഴി തലശേരിയിലേക്ക് പോകുന്ന ബസ്സുകൾ ഏഴുകിലോമീറ്റർ അധികം ഓടണം.
യാത്രക്കാർ പിന്നീട് ഈ റൂട്ടിലെ ബസ്സുകളിൽ കയറാതിരിക്കാൻ കാരണമാകും. ഇത് പരിഹരിക്കാൻ നടാൽ ഒകെ യുപി സ്കൂളിന് സമീപത്തുനിന്ന് തലശേരിയിലേക്കുള്ള സർവീസ് റോഡിലേക്ക് പ്രവേശിക്കാൻ അടിപ്പാത നിർമിക്കണം.
നടാൽ റെയിൽവേ ഗേറ്റ് കഴിഞ്ഞയുടൻ തിരിച്ച് വീണ്ടും കണ്ണൂർ ഭാഗത്തുള്ള ചാല അമ്പലം സ്‌റ്റോപ്പിലേക്ക് എത്തി അവിടെയുള്ള അടിപ്പാത വഴി വീണ്ടും നടാലിലെത്തി തലശേരിയിലേ ഉടമസ്ഥക്ക് ഓടാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളേറെയാണ്. അല്ലെങ്കിൽ ഊർപഴശ്ശി അടിപ്പാതയുടെ ഉയരം രണ്ടടി വർധിപ്പിക്കണം.
കണ്ണൂരിൽനിന്ന് നേരിട്ട് ചാല വഴി തലശേരിയിലേക്ക് ഓടിയാൽ കിഴുത്തള്ളി, തോട്ടട, ചിറക്കുതാഴെ, കാഞ്ഞങ്ങാട് പള്ളി, നടാൽ എന്നിവിടങ്ങളിലുള്ളവർക്ക് ബസ് സൗകര്യം ഇല്ലാതാകും.
നിലയിൽ ഈ റൂട്ടിൽ അറുപതോളം ബസ് സർവീസുണ്ട്. അതിനാൽ തോട്ടട-നടാൽവഴി തലശേരിയിലേക്ക് പോകുന്ന ബസുകൾക്ക് ആ റൂട്ടിൽ തന്നെ സർവീസ് നടത്താനുള്ള സൗകര്യം ഉറപ്പാക്കണമെന്നാണ് ബസ് ഉടമസ്ഥ സംഘത്തിന്റെ ആവ ശ്യം.