Zygo-Ad

വടകരയില്‍ ബൈക്കിലെത്തിയ സംഘം വയോധികയുടെ നാലു പവന്റെ സ്വർണമാല കവർന്നു: പൊലീസ് അന്വേഷണം ആരംഭിച്ചു.


വടകര: വടകരയില്‍ ബൈക്കിലെത്തിയ സംഘം വയോധികയുടെ മാല കവർന്നു. വടകര കുറുമ്പയില്‍ വെച്ച്‌ ഇന്നലെ മൂന്നു മണിയോടെ സാധനം വാങ്ങാൻ കടയില്‍ പോയ സമയത്താണ് സംഭവം.

നാലു പവൻ തൂക്കം വരുന്ന മയില്‍ ആകൃതിയിലുള്ള കല്ലു വെച്ച താലിയും കട്ടി കയർ ചെയിനുമാണ് നഷ്ടമായത്. സംഭവത്തില്‍ വയോധികയുടെ പരാതിയില്‍ വടകര പൊലീസ് അന്വേഷണം ആരംഭിച്ചു. 

മാല വില്‍പ്പനയ്‌ക്കോ മാറ്റി വാങ്ങുന്നതിനോ ആരെങ്കിലും കടകളില്‍ കൊണ്ടു വന്നാല്‍ വടകര പൊലീസ് സ്‌റ്റേഷനില്‍ അറിയിക്കണം എന്ന് വടകര പൊലീസ് അറിയിച്ചു.

വളരെ പുതിയ വളരെ പഴയ