മലബാർ കാൻസർ സെന്റർ, കണ്ണൂർ ഡിസ്ട്രിക്ട് കാൻസർ കൺട്രോൾ കൺസോർഷ്യം, എക്സൈസ് ഡിപ്പാർട്ടുമെന്റ്, തലശ്ശേരി പ്രസ് ഫോറം, ഫ്ലാഷ് ബാക്ക്, കേയർ ആന്റ് ക്യൂർ ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക പുകയില - ലഹരി വിരുദ്ധ മാസാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം തലശ്ശേരി സെൻറ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടത്തി.
മുനിസിപ്പൽ ചേയർ പേഴ്സൺ കെ എം ജമുനാ റാണി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. കെ സി സി സി പ്രസിഡണ്ട് മേജർ പി ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു.
. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ പി കെ സതീഷ് കുമാർ, സ്കൂൾ മാനേജർ ഫാദർ ബെന്നി മണപ്പാട്ട് എന്നിവർ മുഖ്യാതിഥികളായി.
. എം സി സി കമ്യൂണിറ്റി ഓങ്കോളജി മേധാവി ഡോ. എവി നീതു ലഹരി വിരുദ്ധ സന്ദേശം നൽകി. ഡോ. ഫിൻസ് എം ഫിലിപ്പ് പുകയിലയും കാൻസറു എന്ന വിഷയത്തിൽ ക്ലാസെടുത്തു.
. സ്കൂൾ പ്രിൻസിപ്പൽ ഷാജി ഫിലിപ്പ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ ഹെഡ് മാസ്റ്റർ സി ആർ ജെൻസൺ, ഫ്ലാഷ് ബാക്ക് ട്രഷറർ എം പി നിസാമുദ്ദീൻ, ക്യൂർ ആന്റ് കേയർ ഫൗണ്ടേഷൻ വൈസ് പ്രസിഡണ്ട് പി പി ഫാറൂഖ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
. കെ സി സി സി വൈസ് പ്രസിഡണ്ടുമാരായ പി കെ സുരേഷ് സ്വാഗതവും ഡോ. അബ്ദുറഹിമാൻ കൊളത്തായി നന്ദിയും പറഞ്ഞു
അതിനു ശേഷം വേദിയിൽ എക്സൈസ് ഡിപ്പാർട്ടുമെന്റ് കലാ വിഭാഗം 'വരല്ലേ ഈ വഴിയേ' എന്ന ലഹരിക്കെതിരായ ബോധവൽക്കരണ നാടകം അവതരിപ്പിച്ചു.