Zygo-Ad

സ്‌കൂൾ വാഹന പരിശോധനയും ക്ലാസും


 തലശേരി :അധ്യയനവർഷാരംഭത്തിന് മുന്നോടിയായി തലശേരി സബ് ആർടിഒ പരിധിയിൽ സ്‌കൂൾ വാഹനങ്ങളുടെ പ്രത്യേക പരിശോധനയും സ്‌കൂൾ ബസ് ഡ്രൈവർമാർക്കും സഹായികൾക്കും ബോധവൽക്കരണ ക്ലാസും നൽകുന്നു. 28ന് പകൽ 11 മുതലാണ് പരിപാടി.

ആദ്യദിവസം പാനൂർ ഉള്ള വാഹനങ്ങളാണ് പരിശോധിക്കുക. പെരിങ്ങത്തൂർ മൗണ്ട്‌ഗൈഡ് ഇൻ്റർനാ ഷനൽ സ്‌കൂളിലാണ് പരിശോധന. തലശേരി മേഖലയിലെ വാഹനങ്ങളുടേത് 29ന് തലശേരി സാൻജോസ് മെട്രോപൊളിറ്റർ സ്‌കൂളിലും കൂത്തുപറമ്പ്, മമ്പറം ഭാഗങ്ങളിലേത് 31ന് മമ്പറം ഇന്ദിരഗാന്ധി പബ്ലിക് സ്കൂ‌ളിലും നടത്തും. വാഹനങ്ങളുടെ ഒറിജിനൽ രേഖകളും ഡ്രൈവറുടെ ലൈസൻസും ഹാജരാക്കണം. തലശേരി സബ് ആർടി ഓഫീസ് പരിധിയിൽ വരുന്ന എല്ലാ സ്കൂൾ വാഹനങ്ങളും പരി ശോധനയിൽ പങ്കെടുത്ത് ചെക്കിങ്ങ്സ്റ്റിക്കറുകൾ കരസ്ഥമാക്കണം

വളരെ പുതിയ വളരെ പഴയ