ഇന്ന് വൈകു. 6 മണിക്ക് പെയ്ത കനത്തമഴയിലും വീശിയടിച്ച ചുഴലിക്കാറ്റിലും മനേക്കരയിലും പന്തക്കലിലും വ്യാപക നാശനഷ്ടം.
പന്തക്കൽ ടൗണിനടുത്ത് മനേക്കര റോഡിൽ വൈദ്യുത ലൈനിൽ മരം പൊട്ടിവീണു. മനേക്കര ഷെൽട്ടറിന് സമീപവും നിടുമ്പ്രം റോഡിൽ ആൽഫ കമ്പനിക്ക് സമീപവും മരം വൈദ്യുത ലൈനിൽ പൊട്ടിവീണു വൈദ്യുത ബന്ധം താറുമാറായി.
വരിക്കോൾ മുക്കിൽ തെങ്ങ് വൈദ്യുത ലൈനിൽ പിഴുതു വീണു. ഒതയോത്ത് രാജീവൻ്റെ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണ് ഓടുകൾ തകർന്നു. മനേക്കര താഴെ ചമ്പാട് റോഡിൽ കൂറ്റൻമാവ് കേരള വിഷൻ്റെ കേബിൾ ലൈനിൽ വീണു നാശനഷ്ടം ഉണ്ടായി.
മനേക്കര കുമാരൻ മാസ്റ്റർ വായനശാലയുടെ ഷീറ്റ് മേൽക്കൂര ചുഴലിക്കാറ്റിൽ തെന്നിമാറി. മനേക്കരയിൽ അപകടം ഒഴിവാക്കാൻ വൈദ്യുതബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. ചുഴലിക്കാറ്റ് കെ എസ് ഇബിക്ക് വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയിരിക്കുന്നു.