Zygo-Ad

വടകരയിൽ എം.ഡി.എം.എ മയക്കുമരുന്നുമായി നടക്കുതാഴെ സ്വദേശിയായ യുവാവ് പിടിയിൽ


വടകര: വടകരയിൽ എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. വടകര നടക്കുതാഴെ സ്വദേശി മുഹമ്മദ് നിഹാൽ ആണ് പിടിയിലായത്. ഇന്നലെ രാത്രി 9.30 നാണ് വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് ഇയാൾ പിടിയിലായത്

 വടകര എസ്.ഐ രഞ്ജിത്ത് എം.കെ, എ.എസ്.ഐ മാരായ ഗണേശൻ, സിജേഷ്, എസ്.സി.പി.ഒ സജീവൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. ഇയാളിൽ നിന്നും 1.01 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

വളരെ പുതിയ വളരെ പഴയ