തലശ്ശേരി : എരഞ്ഞോളിയില്‍ കളിക്കുന്നതി നിടെ കുഴഞ്ഞു വീണ് ചികിത്സയിലായ അഞ്ചു വയസ്സുകാരി മരിച്ചു. എരഞ്ഞോളി തബലമുക്ക് നിടുമ്പ്രത്ത് 'പവിത്ര'ത്തില്‍ അവനിക അജിത്ത് ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ വിഷുക്കൈനീട്ടം വാങ്ങിയ ശേഷം സഹോദരിയോടൊപ്പം കളിക്കുമ്പോഴാണ് കുഴഞ്ഞു വീണത്.
കുട്ടിയെ തലശ്ശേരിയിലെയും പിന്നീട് കണ്ണൂരിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിദഗ്ധ ചികിത്സക്ക് കോഴിക്കോട്ടേക്ക് കൊണ്ടു പോകാനിരിക്കെയാണ് മരണം. ന്യുമോണിയ ബാധിച്ചതാണ് മരണ കാരണമെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം