വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. മേപ്പാടി എരുമക്കൊല്ലി സ്വദേശി അറുമുഖനാണ് മരിച്ചത്. പൊലീസും വനംവകുപ്പും സംഭവസ്ഥലത്തേത്തി മേപ്പാടി ടൗണിൽ നിന്ന് അരിയും സാധനങ്ങളുമായി ഉന്നതിയിലേക്ക് വരിക ആയിരുന്നു അറുമുഖൻ. എളമ്പളേരി എസ്റ്റേറ്റിൽ തൊഴിലാളി ആയിരുന്നു. പൂളക്കുന്ന് ഉന്നതിയിലാണ് അറുമുഖൻ താമസിക്കുന്നത്. കാട്ടാന ശല്യമുള്ള പ്രദേശമാണിത്. തേയില തോട്ടത്തോട്ട് ചേർന്ന് കിടക്കുന്ന പ്രദേശത്താണ് കാട്ടാന ആക്രമണം നടന്നത്.