Zygo-Ad

പഴയ ബസ് സ്റ്റാന്റില്‍ ബസിന്റെ മുൻ ചക്രം കാലിലൂടെ കയറി ഇറങ്ങി വയോധികന് പരിക്ക്


വടകര: മണിയൂർ കരുവഞ്ചേരി സ്വദേശി വിദ്യാഭവനില്‍ വി.കെ അച്ചുതക്കുറുപ്പിനാണ് (82) പരിക്കേറ്റത്.

ബുധനാഴ്ച രാവിലെ 11:15 ഓടെയാണ് സംഭവം. പഴയ ബസ് സ്റ്റാന്റില്‍ നിന്നു വടകര വില്യാപ്പള്ളി ആയഞ്ചേരി ഭാഗത്തേക്ക് സർവീസ് നടത്തുന്ന KL130819113 പ്രാർഥന ബസ് ഇടിച്ചാണ് അപകടം.

പഴയ സ്റ്റാൻഡില്‍ നിന്നു ഭാര്യ രാധക്കൊപ്പം മറുഭാഗത്തേക്ക് കടക്കുന്നതിനിടയില്‍ വില്യാപ്പള്ളി ഭാഗത്തേക്കുള്ള ട്രാക്കില്‍ പാർക്ക് ചെയ്യാൻ എടുത്ത പ്രാർഥന ബസ് അച്യുതക്കുറുപ്പിനെ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ നിലത്തു വീണ ഇയാളുടെ കാലിലൂടെ ബസിന്റെ മുൻ ചക്രം കയറി ഇറങ്ങുകയും ചെയ്തു. ഓടിയെത്തിയവർ ഇയാളെ വടകര സൗകാര്യ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അച്ചുതക്കുറുപ്പിന്റ കാലിന് പൊട്ടലുണ്ട്. തലക്കും മുറിവേറ്റിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ