തലശ്ശേരി: ഇടത്തിലമ്പലം മൈത്രി ബസ് സ്റ്റോപ്പിനടുത്ത് വച്ചാണ് കാട്ടുപന്നിയുടെ അക്രമം ഉണ്ടായത്.
സ്കൂട്ടർ യാത്രക്കാരി വിജിലക്കാണ് പരിക്കേറ്റത്. വിജിലയെ ഓടികൂടിയെത്തിയവർ തലശ്ശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കൂട്ടറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു.
അപകടത്തില്‍ സ്കൂട്ടർ പൂർണമായും തകർന്നു. വ്യാഴാഴ്ച്ച രാവിലെയാണ് സംഭവം. ഡ്രൈവിങിനിടെയില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായില്ലെന്നും താൻ ഹെല്‍മെറ്റ് ധരിച്ചിരുന്നതായും വിജില പറഞ്ഞു.