മാനന്തവാടി : വയനാട് ജനവാസ മേഖലയില്‍ പുലിയെ കണ്ടെത്തി. നെല്ലിമുണ്ട ഒന്നാം മൈലില്‍ തേയില തോട്ടത്തിലാണ് പുലിയെ കണ്ടെത്തിയത്.
മരം കയറുന്ന പുലിയുടെ ദൃശ്യം പുറത്ത് വന്നു.
പ്രദേശവാസികളാണ് ദൃശ്യം പകര്‍ത്തിയത്. ഈ മേഖലയില്‍ നേരത്തെയും പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇതിന്റെ ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ പുലിക്കായി കൂടു വെച്ചിട്ടുണ്ട്. പുലിയെ വീണ്ടും കണ്ട പശ്ചാത്തലത്തില്‍ വനം വകുപ്പ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.