Zygo-Ad

പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവ; തോട്ടം തൊഴിലാളിയായ രാധ കൊല്ലപ്പെട്ട പ്രദേശത്തിന് സമീപം കാല്‍പ്പാടുകള്‍


വയനാട്: പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. പ്രദേശത്ത് കണ്ടെത്തിയ കാല്‍പ്പാടുകള്‍ കടുവയുടേത് ആണെന്ന് വനം വകുപ്പ് ഉറപ്പിച്ചിരിക്കുകയാണ്.

പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും വനംവകുപ്പ് അറിയിച്ചു.

രാധ എന്ന തോട്ടം തൊഴിലാളി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സ്ഥലത്തിന് തൊട്ടടുത്താണ് കടുവയുടെ കാല്‍പ്പാട് കണ്ടെത്തിയത്. നാട്ടുകാരാണ് കാല്‍പ്പാടുകള്‍ കണ്ടത്. തുടർന്ന് വനം വകുപ്പ് എത്തി പരിശോധന നടത്തുകയിയിരുന്നു.

വളരെ പുതിയ വളരെ പഴയ