Zygo-Ad

പട്ടയ പ്രശ്‌ന പരിഹാരവും തലശ്ശേരി സ്റ്റേഡിയം സൗജന്യ നിരക്കില്‍ നഗരസഭയ്ക്ക് കൈമാറുന്ന നടപടിയും സമയബന്ധിതമായി സ്വീകരിക്കും: റവന്യൂ വകുപ്പുമന്ത്രി


തലശ്ശേരി:  തലശ്ശേരി നഗരസഭയിലെയും വിവിധ പഞ്ചായത്തുകളിലെയും ലക്ഷംവീട് കോളനികളടക്കം ഇരുന്നൂറോളം കുടുംബങ്ങളുടെ പട്ടയ പ്രശ്‌നം പരിഹരിക്കുന്നതിനും തലശ്ശേരി സ്റ്റേഡിയം സൗജന്യ നിരക്കില്‍ തലശ്ശേരി നഗരസഭയ്ക്ക് കൈമാറുന്നതിനും സമയബന്ധിത നടപടി സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പുമന്ത്രി കെ. രാജന്‍. 

പ്രസ്തുത വിഷയം സംബന്ധിച്ച് സ്പീക്കര്‍ എ. എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

വളരെ പുതിയ വളരെ പഴയ