Zygo-Ad

വടകരയില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പതിനഞ്ചുകാരന്‍ മരിച്ചു


വടകര: വടകരയില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പതിനഞ്ചുകാരന്‍ മരിച്ചു. അടക്കാത്തെരുവ് സ്വദേശി മുഹമ്മദ് ഷജല്‍ ആണ് മരിച്ചത്. 

ശനിയാഴ്ച 2 മണിയോടെ ആയിരുന്നു ഷജല്‍ ഓടിച്ച സ്‌കൂട്ടര്‍ പുത്തൂരില്‍ വച്ച്‌ ടെലഫോണ്‍ പോസ്റ്റില്‍ ഇടിച്ചത്.

അയല്‍വാസിയുടെ സ്‌കൂട്ടറായിരുന്നു ഷജല്‍ ഓടിച്ചിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം സംഭവിച്ചത്.

 മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു കൊടുക്കും.

വളരെ പുതിയ വളരെ പഴയ