വടകര: മല്‍സ്യ മാർക്കറ്റിനടുത്ത് ജീപാസ് ബില്‍ഡിംഗിലെ ലിഫ്റ്റില്‍ കടുങ്ങിയ ഓർക്കാട്ടേരി സ്വദേശിയെ വടകര അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി.
രാവിലെ പത്ത് മണിയോടെയാണ് സംഭവം. ലിഫ്റ്റില്‍ അകപ്പെട്ടതോടെ യുവാവ് തന്നെ ഫയർ ഫോഴ്സ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയായിരുന്നു.
സീനിയർ ഫയർ & റസ്ക്യു ഓഫീസറായ ഒ. അനീഷിന്റെ നേതൃത്വത്തില്‍ റസ്ക്യൂ ഓഫീസർമാരായ ഷിജേഷ് ടി, ലികേഷ് വി, സന്തോഷ് കെ , സുബൈർ കെ , സാരംഗ് എസ്.ആർ, അമല്‍രാജ് ഒ കെ, രതീഷ് ആർ എന്നിവരടങ്ങിയ സംഘമാണ് രക്ഷാ പ്രവർത്തനം നടത്തിയത്.