തലശ്ശേരി: തലശ്ശേരി ടെമ്പിൾ ഗേറ്റിനു അടുത്ത് ട്രെയിൻ തട്ടി മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. അഞ്ചരക്കണ്ടി സൂരജ് ഹൗസിൽ പി സുജാത (62) യാണ് മരിച്ചത്.
രവീന്ദ്രന്റെ ഭാര്യയാണ്. ഇന്ന് ഉച്ചക്ക് 12.50 ഓടെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് നടന്ന അന്വേഷണത്തിൽ വൈകീട്ടോടെയാണ് ആളെ തിരിച്ചറിഞ്ഞത്. മൃതദേഹം തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി