തലശേരി :കടലെടുത്ത മട്ടാമ്പ്രം ചാലിലെ ഇന്ദിരാഗാന്ധി പാർക്കിന് സംരക്ഷണ ഭിത്തികെട്ടി. അപകടാവസ്ഥയിലായ കടൽഭിത്തി കരിങ്കല്ലുകൾ കെട്ടിയാണ് പുനഃസ്ഥാപിച്ചത്. ഒന്നാംഘട്ടമായി തകർന്ന ഭാഗത്തും സമീപത്തും പുതിയ പാറക്കല്ലുകൾ നിക്ഷേപിച്ച് തീരം സുരക്ഷിതമാക്കി. കടൽത്തീരത്തോട് തൊട്ടുള്ള പാർക്കിലെ ഭിത്തി തകർന്നതിനാൽ ഈ ഭാഗത്തെ കരയിടിഞ്ഞ് പാർക്കിലെ ഇരിപ്പിടങ്ങൾ തകർന്ന നിലയിലായിരുന്നു. പാർക്കിൻ്റെ നിലനിൽപ്പു പോലും അപകടത്തിലായ സാഹചര്യത്തിൽ സ്ഥലത്ത് നഗരസഭ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് സന്ദർശക രെ നിയന്ത്രിച്ചിരുന്നു. പാർക്കിന് തൊട്ടുള്ള കടൽത്തീരത്തുനിന്ന് സാമൂഹ്യദ്രോഹികൾ അനിയന്ത്രിതമായി മണൽ വാരിക്കട ത്തിയതാണ് ഈ ഭാഗത്ത് കടലേറ്റവും തിരയടിയും കൂടാനിട യാക്കിയതെന്ന് ദേശവാസികൾ ആരോപിക്കുന്നു.
കടൽ ഭിത്തി പുനഃസ്ഥാപി ക്കാൻ 25 ലക്ഷം രൂപ ജലസേച നവകുപ്പ് അനുവദിച്ചിരുന്നു. പാർക്ക് നവീകരണ പ്രവൃത്തി ഉടൻ ആരംഭിക്കും.