Zygo-Ad

തലശ്ശേരി കോടതി കോമ്പൗണ്ടിൽ നിർത്തിയിട്ട കാർ ആൽമരത്തിൻ്റെ ശിഖരം വീണ് തകർന്നു

 


തലശ്ശേരി: തലശ്ശേരി കോടതി കോമ്പൗണ്ടിൽ നിർത്തിയിട്ട കാറിന് മുകളിൽ ആൽമരത്തിൻ്റെ കൂറ്റൻ ശിഖരം പൊട്ടിവീണു.അപകടത്തിൽ കാറിൻ്റെ പിറക് വശം പൂർണ്ണമായും തകർന്നു. ഇന്ന് രാവിലെ 9.30ന് സിജെഎം കോടതിക്ക് പിൻവശത്തായിരുന്നു സംഭവം. 

മൂന്ന് വർഷത്തെ പഴക്കം മാത്രമുള്ള പുതിയ കാറിന്റെ മേൽ മരത്തടി വീണ ഭാഗം പാടെ തകർന്നു. തലശ്ശേരിയിൽ നിന്നും അഗ്നിശമന സേനയെത്തി മരം മുറിച്ച് നീക്കി. ഏതാണ്ട് ഒരു ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. മരച്ചുവട്ടിൽ കാർ പാർക്ക് ചെയ്ത ശേഷം അഭിഭാഷകൻ കോടതിക്കെട്ടിടത്തിലേക്ക് പോയി അല്പസമയത്തിനകമാണ് അപകടം സംഭവിച്ചത്

വളരെ പുതിയ വളരെ പഴയ