Zygo-Ad

വടകരയില്‍ യുവാക്കളെ ഇടിച്ചിട്ട കാര്‍ കണ്ടെത്താനായില്ല; അന്വേഷണം ഊര്‍ജിതം


വടകര : ഒരാഴ്ച മുമ്പ് വടകര കുറുമ്പയില്‍ സ്‌കൂട്ടർ യാത്രികരെ ഇടിച്ച്‌ തെറിപ്പിച്ച കാർ കണ്ടെത്താനായില്ല.

അരൂർ ചെങ്ങണം കോട്ട് ടി.കെ.സുധി (35), സുഹൃത്ത് തോലേരി സുജിത്ത് (35) എന്നിവർക്കാണ് കാർ ഇടിച്ച്‌ പരിക്ക് പറ്റിയത്.

ഇക്കഴിഞ്ഞ 14 ന് വൈകീട്ട് അഞ്ചരയോടെ വടകരയില്‍ ഡോക്ടരെ കണ്ട് തിരിച്ചു വരുമ്പോഴായിരുന്നു സംഭവം. തൊട്ട് പിറകില്‍ വന്ന കാറാണ് സ്കൂട്ടറില്‍ ഇടിച്ചത്.

രണ്ട് തവണ ഇടിച്ചിട്ട ശേഷം സുധി കാറില്‍ കുടുങ്ങി അല്പം നീങ്ങി. കാലിന് പൊട്ടലുണ്ട്. ആറ് തുന്നല്‍ ഇടേണ്ടി വന്നു. കൈക്കും പരിക്കുണ്ട്.

സുജിത്തിനും പരിക്ക് പറ്റി. ചാര നിറത്തിലുള്ള കാറാണ് ഇവരെ ഇടിച്ചുവീഴ്ത്തിയത്. അപകടം സംബന്ധിച്ച്‌ കേസെടുത്ത വടകര പോലീസ്, കാർ കണ്ടെത്താൻ അന്വേഷണമാരംഭിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ