Zygo-Ad

എം.ഡി.എം.എ വിഴുങ്ങിയെന്ന് സംശയം: പ്രതിക്ക് ശസ്ത്രക്രിയ പ്രായോഗികമല്ലെന്ന് ഡോക്ടര്‍മാര്‍


കോഴിക്കോട്: പൊലീസ് പരിശോധനക്കിടെ എം.ഡി.എം.എ വിഴുങ്ങിയെന്ന് സംശയിച്ച്‌ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ വാർഡിലേക്കു മാറ്റി.

താമരശ്ശേരി ചുടലമുക്ക് അരയേറ്റുംചാലില്‍ മുഹമ്മദ് ഫയാസിനെ കഴിഞ്ഞ ദിവസമാ‍ണ് താമരശ്ശേരി പൊലീസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സി.ടി സ്കാൻ പരിശോധനയില്‍ യുവാവിന്‍റെ ആമാശയത്തിലും കുടലിലുമായി പല ഭാഗങ്ങളിലും മുത്തു പോലുള്ള വസ്തുക്കള്‍ വ്യാപിച്ചു കിടക്കുന്ന അവസ്ഥയിലാണ്. 

പല ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്ന രീതിയില്‍ കാണപ്പെടുന്നതിനാല്‍ ഓപ്പറേഷൻ നടത്തി ഇവ പുറത്തെടുക്കല്‍ പ്രായോഗികമല്ലെന്ന് ഡോക്ടർമാർ പറഞ്ഞു.

സ്വാഭാവിക രീതിയില്‍ പുറംതള്ളല്‍ മാത്രമേ പ്രാവർത്തികമാവൂ. പ്രതിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഇല്ല. സംശയിക്കുന്ന പോലെ വയറ്റില്‍ കാണപ്പെടുന്നത് മയക്കുമരുന്ന് ആണെങ്കില്‍ അത് രക്തത്തില്‍ കലർന്നാല്‍ ജീവന് ഭീഷണിയാവും. 

എന്നാല്‍, താൻ ഒന്നും കഴിച്ചിട്ടില്ലെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുയാണ് പ്രതി. പ്രതിയുടെ വാദം ഡോക്ടർമാരെയും പൊലീസിനെയും കുഴക്കുകയാണ്.

താമരശ്ശേരി ചുടലമുക്ക് അരയേറ്റുംചാലില്‍ മുഹമ്മദ് ഫയാസിനെ കഴിഞ്ഞ ദിവസമാ‍ണ് പൊലീസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആഴ്ചകള്‍ക്കു മുമ്പ് താമരശ്ശേരി അമ്പായത്തോട്ടില്‍ എം.ഡി.എം.എയും കഞ്ചാവും വിഴുങ്ങി മരിച്ച ഷാനിദിന്‍റെ സുഹൃത്താണ് ഫയാസ്.

വളരെ പുതിയ വളരെ പഴയ