Zygo-Ad

എടക്കാട് ഭര്‍ത്താവിന്‍റെ കുത്തേറ്റ് രണ്ടാം ഭാര്യക്ക് ഗുരുതര പരിക്ക്; യുവതിയെ നിരന്തരം ഉപദ്രവിക്കുക പതിവാണെന്ന് നാട്ടുകാര്‍


എടക്കാട് : ചില്‍ഡ്രൻസ് പാർക്കിന് സമീപം ഭർത്താവിന്റെ കുത്തേറ്റ് ഗുരുതര പരിക്കേറ്റ രണ്ടാം ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇരിക്കൂർ സ്വദേശിയായ ഷഫീനക്കാണ് (38) കുത്തേറ്റത്.

എടക്കാട്ടെ പാച്ചക്കര ഹൗസില്‍ ഭർത്താവിന്റെ വീട്ടില്‍ കഴിയുന്ന ഷഫീന ബുധനാഴ്ച ജോലിക്ക് പോയി തിരിച്ചു വരുമ്പോൾ എടക്കാട് ബീച്ചിനടുത്തു വെച്ച്‌ കാത്തു നിന്ന ഭർത്താവ് സുബൈർ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പിക്കുകയായിരുന്നു. ബുധനാഴ്ച വൈകീട്ടാണ് സംഭവം.

പരിക്കേറ്റ ഷഫീനയെ ആദ്യം തലശ്ശേരി സഹകരണ ആശുപത്രിയിലും തുടർന്ന് പരിക്ക് ഗുരുതരമായതിനാല്‍ പരിയാരം ആശുപത്രിയിലേക്കും മാറ്റി. വിവരമറിഞ്ഞെത്തിയ എടക്കാട് പൊലീസ് സുബൈറിനെ (49) അറസ്റ്റ് ചെയ്തു.

സ്ഥിരം മദ്യപാനിയായ സുബൈർ ഭാര്യയെ നിരന്തരം ഉപദ്രവിക്കുക പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്.

വളരെ പുതിയ വളരെ പഴയ