Zygo-Ad

പരിസര വാസികൾക്കും നാട്ടുകാർക്കും വളർത്തു നായകൾ ഭീക്ഷണിയെന്ന് പരാതി: ശക്തമായ നടപടിയെടുക്കണമെന്ന് പ്രദേശ വാസികൾ


ധർമ്മടം:  കിഴക്കെ പാലയാട് ജയകൃഷ്ണൻ മാസ്റ്റർ ബസ്സ് സ്റ്റോപ്പിന് സമീപം "സന്ധ്യാരാഗം" എന്ന വീട്ടിലെ സുരേശൻ എന്ന ആളുടെ വളർത്തു നായകളാണ് പരിസര വാസികൾക്കും, നാട്ടുകാർക്കും ഭീക്ഷണിയാവുന്നത്. 

നാട്ടിൽ പലയിടങ്ങളിലായി തെരുവു നായ്ക്കൾ ജനങ്ങളെയും കുട്ടികളെയും ആക്രമിച്ചു ചികിത്സ തേടുന്ന സംഭവങ്ങൾ ദിനം പ്രതി വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് സുരേശൻ എന്നയാളുടെ വളർത്തു നായ്ക്കളെ തുറന്നു വിട്ടു വളർത്തുകയും നായകൾ നാട്ടുകാരെ ആക്രമിക്കുകയും ചെയ്യുന്ന കാഴ്ചകൾ പുറത്തു വന്നിരിക്കുന്നത്. 

കൃത്യമായ വാക്സിനേഷനോ മറ്റു കുത്തിവെപ്പുകളോ പോലും നായകൾക്ക് നൽകിയിട്ടില്ലെന്നും തുറന്നു വിട്ടു വളർത്തരുതെന്ന് പറഞ്ഞ പരിസര വാസികളോട് മദ്യപിച്ച് വളരേ മോശമായ രീതിയിൽ പെരുമാറുകയാണുണ്ടായതെന്നും പരാതിക്കാർ പറയുന്നു. 

ഈ പ്രശ്നത്തിന് ഉടനടി പരിഹാരം കാണാനും, സ്ത്രീകളോടു പോലും അപമര്യാദയോടു കൂടി പെരുമാറുന്ന ഇയാൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നുമാണ് പ്രദേശ വാസികളുടെ ആവശ്യം.

    എട്ടോളം നായകളുണ്ടെന്ന് പറയപ്പെടുന്നു ഇവയെ കൂട്ടിൽ അടക്കാതെ പലപ്പോഴും തുറന്നു വിടുകയാണ് പതിവ്.  മാസങ്ങൾക്ക് മുൻപ് ധർമ്മടം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് പറയുന്നു. ഇന്നു രാവിലെ ധർമ്മടം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ