തലശേരി :പൊലീസ് ജീപ്പിടിച്ച് യുവാവ് മരി ക്കാനിടയായ കേസിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ കുറ്റക്കാരല്ലെന്ന് കണ്ട് അഡീഷണൽ അസിസ്‌റ്റന്റ്റ് സെഷൻസ് ജഡ്‌ജി എം ശ്രുതി വെറുതെവിട്ടു. മട്ടന്നൂർ സ്‌റ്റേഷനിൽ എഎ സ്ഐയായിരുന്ന ഹരിദാസൻ, സിവിൽപൊലീസ് ഓഫീസർ സതീശൻ, ഡ്രൈവർ കെ അജിത്ത്‌കുമാർ എന്നിവരെയാണ് വിട്ടയച്ചത്. മരിച്ച ഹിജാസന്റെ പിതാവ് കെ ടി മുഹമ്മദ് കുഞ്ഞി മട്ടന്നൂർ ഒന്നാംക്ലാസ് മജിസ്ട്രേ ട്ട് കോടതിയിൽ നൽകിയ സ്വകാര്യഅന്യായത്തിൽ ഇവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു.
2006 ഏപ്രിൽ 12നായിരുന്നു സംഭവം. പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ ബി പി ശശീന്ദ്രൻ, കെ എ ഫിലിപ്പ്, സി കെ അബ്ദുൾ നസീർ എന്നിവർ ഹാജരായി.