Zygo-Ad

പിണറായി പെരുമ: റിവർ ഫെസ്റ്റ് നാളെ


 തലശ്ശേരി :പിണറായി പെരുമയുടെ ഭാഗമായി കേരള വിനോദ സഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സെസൈറ്റിയും ചേർന്ന് അഞ്ചരക്കണ്ടി പുഴയുടെ കൈവഴികളെ കോർത്തിണക്കി സംഘടിപ്പിക്കുന്ന റിവർ ഫെസ്റ്റ് വ്യാഴാഴ്ച വൈകിട്ട് മമ്പറം ബോട്ട് ജെട്ടിയിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം  ചെയ്യും. കലക്ടർ അരുൺ കെ വിജയൻ വിശിഷ്ടാതിഥിയാകും. അഞ്ചരക്കണ്ടിപ്പുഴയിലെ പാറപ്രം, മമ്പറം, ചേരിക്കൽ, ചിറക്കുനി ബോട്ട് ജെട്ടികളെയും ചെറുമാവിലായി റഗുലേറ്റർ കം ബ്രിഡിനെയും   ചേർത്താണ് റി വർ ഫെസ്റ്റ് ഒരുക്കുന്നത്. ഉദ്ഘാടനത്തിൻ്റെ ഭാഗമായി മമ്പറത്തുനിന്ന് ചെറുമാവിലായിയി ലേക്ക് വർണാഭമായ ജലഘോഷയാത്ര നടത്തും. അഞ്ചരക്കണ്ടി പുഴയിലാദ്യമായാണ് ഇത്രയും വിപുലമായ രീതിയിൽ ഘോഷയാ ത്ര സംഘടിപ്പിക്കുന്നതെന്ന് പിണറായി പെരുമ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾ വാർത്താസമ്മേളന ത്തിൽ അറിയിച്ചു. 28ന് ചിറക്കുനി ജെട്ടിയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും ചേരിക്കലിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരിയും അനുബന്ധ പരിപാടികൾ ഉദ്ഘാടനം ചെയ്യും. 29ന് സമാപനം ചെറുമാ വിലായിയിൽ കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും. റിവർ ഫെസ്റ്റിനോടനു ബന്ധിച്ച് അഞ്ചരക്കണ്ടി പുഴയിലെ മുഴുവൻ ബോട്ട് ജെട്ടികളിലും പകൽ മൂന്ന് മുതൽ ബോട്ട് സവാരിക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓരോ ബോട്ട് ജെട്ടിയിലും കലാപരിപാടികളുണ്ടാവും. ആസ്വദിക്കാനെത്തുന്നവർക്കും ബോട്ട് യാത്രികർക്കും അതതിടങ്ങളിൽ വൈവിധ്യങ്ങളായ നാടൻ, വെസ്റ്റേൺ ഭക്ഷണ വിഭവങ്ങളും ലഭ്യമാക്കും. പിണറായി പെരുമ ചെയർമാൻ കക്കോത്ത് രാജൻ, ജന റൽ കൺവീനർ അഡ്വ. വി പ്രദീപൻ, ഡിടിപി സി സെക്രട്ടറി പി ജി ശ്യാം കൃഷ്ണൻ, പി എം അഖിൽ, എ ടി ദാസൻ, ടി കെ അനൂപ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ