തലശേരി റെയിൽവേ സ്‌റ്റേഷൻ ഭൂമി വാണിജ്യാവശ്യത്തിന് കൈമാറുന്നത് സ്ഥിരീകരിച്ച് റെയിൽവേ റെയിൽ ലാൻഡ് ഡവലപ്പ്മെന്റ് അതോറിറ്റി (ആർ എൽഡിഎ) വാണിജ്യാവശ്യത്തിന് നിർദേശിച്ച സ്ഥലമാണിതെന്ന്
ഡിവിഷണൽ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിലാണ് വെളിപ്പെടുത്തിയത്. കമ്മിറ്റിയിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി പി ഷൈജന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഭൂമി കൈമാറ്റ നീക്കം സ്ഥിരീകരിച്ചത്. ഈ മാസം 20ന് പാലക്കാടായിരുന്നു യോഗം പുതിയ ബസ്റ്റാൻഡ്-റെയിൽ വേ സ്റ്റേഷൻ റോഡിന് നടപടിയുണ്ടാവുമോ എന്ന ചോദ്യത്തിന്വാണിജ്യാവശ്യത്തിന് ആർഎൽഡിഎ പരിഗണിക്കുന്ന ഭൂമിയാണി തെന്നായിരുന്നു വിശദീകരണം. കണ്ണൂർ റെയിൽവേ സ്റ്റേഷ നൊപ്പം സ്വകാര്യകമ്പനിക്ക് ഭൂമി കൈമാറ്റത്തിന് തലശേരിയും ആലോചനയുണ്ടായിരുന്നു. പ്രതിഷേധം ഉയർന്നതോടെ അന്ന് പിന്മാറി. കണ്ണൂർ സ്റ്റേഷൻ ഭൂമി കൈമാറ്റ നടപടി പൂർത്തിയായതിന് പിന്നാലെയാണ് തലശ്ശേരിയിലെ ഭൂമിയിലും കണ്ണുവച്ചത്. തലശേരി സ്‌റ്റേഷനിൽ റിട്ടയറിങ്ങ് റൂം ആരംഭിക്കാൻ സ്ഥലമില്ലെന്ന് പറയുന്ന റെയിൽവേയാണ് ഭൂമി കൈമാറ്റത്തിന് ഉത്സാഹം കാട്ടുന്നത്. തലശേരിയിലെ ലൂപ് ലൈൻ മാറ്റം സംബന്ധിച്ചും നിഷേധ നിലപാടാണ്. കണ്ണൂർ ഭാഗത്തെ കൊടുംവളവും ജനസാന്ദ്രതയും കണക്കിലെടുത്ത് സ്ഥലമെടുപ്പ് അസാധ്യമെന്നായിരുന്നു ലൂപ് ലൈൻ മാറ്റം സംബന്ധിച്ച ചോദ്യത്തിനുള്ള വിശദീകരണം. ലൂപ് ലൈൻ മാറ്റിയാലേ ദീർഘദൂര വണ്ടികളടക്കം കൂടുതൽ ട്രെയിനു കൾക്ക് തലശേരിയിൽ സ്റ്റോപ്പ് ലഭിക്കൂകയുള്ളൂ.