Zygo-Ad

' നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ 'ക്യാമ്പയിന്‍ സര്‍വെ തുടങ്ങി


'നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ' ക്യാമ്പയിനിന്റെ ഭാഗമായി കാര്‍ബണ്‍ ആകിരണം, കാര്‍ബണ്‍ പുറന്തള്ളല്‍ എന്നിവയുടെ തോത് കണക്കാക്കുന്നതിന് ജില്ലയിലെ രണ്ട് സ്ഥാപനങ്ങളെ മാതൃകാ സ്ഥാപനങ്ങളായി തെരഞ്ഞെടുത്ത് ഹരിത കേരളം മിഷന്‍ സര്‍വെ തുടങ്ങി. പെരളശ്ശേരി ഗ്രാമപഞ്ചായത്ത് കാര്യാലയം, എരഞ്ഞോളി ഗ്രാമപഞ്ചായത്തിലെ തലശ്ശേരി എഞ്ചിനീയറിങ് കോളേജ് എന്നിവയെയാണ് മാതൃകാ സ്ഥാപനങ്ങളായി തെരഞ്ഞെടുത്തത്. 

സ്ഥാപനത്തിലെ മാലിന്യ സംസ്‌കരണം, ഊര്‍ജ സംരക്ഷണം, ഗതാഗതം, സസ്യാവരണങ്ങളുടെ അവസ്ഥ തുടങ്ങിയവയാണ് സര്‍വെയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കാര്‍ബണ്‍ ആകിരണവും കാര്‍ബണ്‍ പുറംതള്ളലിന്റെയും തോത് ആദ്യഘട്ട സര്‍വെയില്‍ നിര്‍ണ്ണയിക്കും. ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ സഹായത്തോടെ തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് സര്‍വെ. ജില്ലയില്‍ 23 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് നെറ്റ് സീറൊ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ പദ്ധതി നടപ്പിലാക്കുന്നത്.

വളരെ പുതിയ വളരെ പഴയ