Zygo-Ad

മുഴപ്പിലങ്ങാട് ഗ്രാമപ്പഞ്ചായത്തിനെ അതിദാരിദ്ര്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു

 മുഴപ്പിലങ്ങാട് : അതിദാരിദ്ര്യ നിർമാർജന പദ്ധതി പ്രകാരം മുഴപ്പിലങ്ങാട് ഗ്രാമപ്പഞ്ചായത്തിനെ അതിദാരിദ്ര്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. മന്ത്രി ഒ. ആർ. കേളു പ്രഖ്യാപനം നടത്തി.

പഞ്ചായത്ത് പ്രസിഡൻറ് ടി.സജിത അധ്യക്ഷയായി. പഞ്ചായത്തുതലത്തിലും വാർഡ് തലത്തിലും ജനകീയസമിതികൾ രൂപവത്കരിച്ചാണ് അതിദരിദ്രരെ കണ്ടെത്തിയത്. പതിമൂന്ന് കുടുംബങ്ങളെയാണ് മുഴപ്പിലങ്ങാട് ഗ്രാമപ്പഞ്ചായത്തിൽ അതിദരിദ്രരായി കണ്ടെത്തിയത്. അതിദരിദ്രരായി കണ്ടെത്തിയ ഒരോ കുടുംബത്തിനും സൂക്ഷ്‌മതല അതിജീവന പദ്ധതി തയ്യാറാക്കി പദ്ധതികൾ ആസൂത്രണം ചെയ്‌തു. വീടില്ലാത്തവർക്ക് വീട് നിർമിച്ചു നൽകി. ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കി അടിസ്ഥാന രേഖകളില്ലാത്തവർക്ക് രേഖകൾ പുതുതായി നൽകി. ക്ഷേമപെൻഷന് അർഹരായവർക്ക് പെൻഷൻ ലഭ്യമാക്കി. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച 30 വീടുകളുടെ താക്കോൽദാനം മന്ത്രി നിർവഹിച്ചു. 32 വീടുകൾ പൂർത്തീകരിച്ച് നേരത്തെ കൈമാറിയിരുന്നു.

വളരെ പുതിയ വളരെ പഴയ