വടകര: കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് കടകളിലേക്ക് ഇടിച്ചു കയറി. ഒന്തംഓവർ ബ്രിഡ്‌ജ് ജംഗ്ഷനു സമീപത്തെ കടകളിലേക്കാണ് എറണാകുളം- മംഗലാപുരം റൂട്ടിലോടുന്ന സ്വിഫ്റ്റ് ബസ് ഇടിച്ചത്.
ഇന്നു പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട ബസ് കടകളുടെ മുൻഭാഗത്തെ ബോർഡുകളില്‍ ഇടിച്ചാണ് നിന്നത്. റെഡിമെയ്‌ഡ് ഷോപ്പ്, കിഡ്‌സ് ഗോള്‍ഡ് ഷോപ്പ് എന്നീ സ്ഥാപനങ്ങള്‍ക്കാണ് നാശമുണ്ടായത്.
പുലർച്ചെയായതിനാല്‍ ഫുട്‌പാത്തിലും കടകളിലും ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. വടകര പോലീസ് സ്ഥലത്തെത്തി. തുടർന്ന് ബസിലുണ്ടായിരുന്ന മുപ്പതിലധികം യാത്രക്കാരെ മറ്റൊരു ബസില്‍ യാത്രയാക്കി.