Zygo-Ad

കോഴിക്കോട് ലോ കോളേജ് വിദ്യാര്‍ഥിനിയുടെ മരണം; ഒളിവിലായിരുന്ന സുഹൃത്ത് അറസ്റ്റില്‍


കോഴിക്കോട് :കോഴിക്കോട് ലോ കോളേജിലെ മൂന്നാം സെമസ്റ്റർ വിദ്യർഥിയും തൃശൂർ പാവറട്ടി സ്വദേശിയുമായ മൗസ മെഹ്റിസിന്റെ (20) ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് അല്‍ഫാൻ അറസ്റ്റില്‍.

വൈത്തിരിയില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച്‌ പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ച ഇയാള്‍ വിവാഹിതനാണെന്ന് അറിഞ്ഞതിന് പിന്നാലെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.

ലോ കോളേജിന് സമീപത്തെ ഒരു കടയില്‍ പാർട്ട് ടൈമായി ജോലി ചെയ്തിരുന്ന സമയത്താണ് മൗസ കോവൂർ സ്വദേശിയായ അല്‍ഫാനെ പരിചയപ്പെട്ടത്. ഇയാളുമായി പരിചയത്തിലായതോടെ മൗസ ജോലി ഉപേക്ഷിച്ചു. മറ്റുള്ളവരുമായി ഇടപഴകുന്നതും യുവാവ് വിലക്കിയിരുന്നു.

മൗസ മരിച്ചതിന്റെ തലേ ദിവസം ഇയാള്‍ മൗസയുടെ വീട്ടില്‍ വിളിക്കുകയും വിവാഹിതനും കുട്ടികളുടെ പിതാവാണെന്നും അറിയിക്കുകയുമായിരുന്നു. വീട്ടില്‍ വിളിച്ചതിന്റെ ഫോണ്‍ റെക്കോർഡ് ഇയാള്‍ തന്നെ പെണ്‍കുട്ടിയ്ക്ക് അയച്ചു കൊടുത്തിരുന്നു. 

അതിനു ശേഷം പെണ്‍കുട്ടിയുമായി തർക്കത്തിലായതോടെ താമസ സലത്തെത്തി ഫോണ്‍ കൈവശപ്പെടുത്തി ഒളിവില്‍ പോവുകയുമായിരുന്നു.

വളരെ പുതിയ വളരെ പഴയ